മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ശിവസേനയെ സ്വന്തം നേട്ടത്തിനായി മാത്രം കണ്ടവരാണ് പാര്‍ട്ടി വിട്ടതെന്ന് ഉദ്ധവ് പറഞ്ഞു. സോണിയാ ഗാന്ധിക്കും ശരദ് പവാറിനും നന്ദി. ബാല്‍ താക്കറെയുടെ സ്വപ്നത്തിനായാണ് താന്‍ പോരാടിയത്. യഥാര്‍ഥ ശിവസൈനികര്‍ തനിക്ക് ഒപ്പമുണ്ട്. വിമതര്‍ക്ക് എല്ലാം നല്‍കി. 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ട് നടത്താന്‍ പറഞ്ഞ ഗവര്‍ണര്‍ക്ക് നന്ദിയെന്ന് ഉദ്ധവ് പരിഹസിച്ചു.