മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയാണ് സ്ഥാനാര്‍ത്ഥി.
ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ വച്ച് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മാര്‍ഗരറ്റ് വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയാണ്. മംഗലൂരു സ്വദേശിയായ മാര്‍ഗരറ്റ് 1969ലാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്.