മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസിൽ റിവ്യൂ ഹർജി തള്ളി ലോകായുക്ത.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസിൽ റിവ്യൂ ഹർജി തള്ളി ലോകായുക്ത. വിഷയത്തിൽ ഈ കേസിന്റെ വാദം ഫുൾ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഹർജിക്കാരനായ ആർ. എസ് ശശി കുമാർ നൽകിയ റിവ്യൂ ഹർജിയാണ് തള്ളിയത്. എന്ത് കൊണ്ടാണ് രണ്ട് അംഗ ബെഞ്ചിന് ഈ കേസ് വിട്ടതെന്ന് വ്യക്തമാക്കിയാണ് ലോകായുക്തയും ഉപലോകായുക്തയും ഈ ഹർജി തള്ളിയത്. റഫറൻസുകൾ ഈ രീതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും രണ്ട് അംഗ ബെഞ്ച് അറിയിച്ചു.
ഈ കേസ് ഒരു വർഷം വെച്ചുകൊണ്ടിരുന്നതല്ലെന്ന് ലോകായുക്ത അറിയിച്ചു. അത്യപൂർവമായ വിധിയുമല്ല വന്നതെന്നും അവർ കൂട്ടിച്ചേർത്തു. രണ്ട ബെഞ്ച് ആദ്യം ഈ കേസ് പരിശോധിച്ചത് അതിന്റെ സാധുത അറിയാൻ വേണ്ടിയായിരുന്നു. അന്ന് ആരുടേയും വാദം കേട്ടിരുന്നില്ല. ഒരു പ്രാഥമിക നടപടി മാത്രമായിരുന്നു. മന്ത്രി സഭ തീരുമാനം ലോകായുക്തയുടെ കീഴിൽ വരില്ലയെന്നത് വാദം നടക്കുമ്പോഴാണ് എതിർ കക്ഷികൾ ഉന്നയിക്കുന്നത്. തുടർന്ന്, രണ്ട് അംഗ ബെഞ്ചിൽ ഭിന്നാഭിപ്രായം ഉയർന്നു. തുടർന്നാണ് ഇത് വിശാല ബെഞ്ചിന് വിട്ടതെന്ന് അവർ വ്യക്തമാക്കി. ഉച്ചക്ക്ശേഷം ഫുൾ ബെഞ്ച് ഹർജി കേൾക്കും.