മൂന്നിടത്ത് എന്.ഡി.എ. മുന്നില്
നേമം, പാലക്കാട്, തൃശ്ശൂർ മണ്ഡലങ്ങളിൽ ഒന്നാമതായി ലീഡ് ചെയ്യുന്നത് എൻ.ഡി.എ. സ്ഥാനാർഥികളാണ്. ഇതിൽ നേമത്ത് കുമ്മനം രാജശേഖരനാണ് ഇത്തവണ ജനവിധി തേടുന്നത്. നേമം ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ്.
എന്നാൽ തൃശ്ശൂർ പാലക്കാട് മണ്ഡലങ്ങൾ ബി.ജെ.പി. പുതിയതായി മുന്നിട്ടുനിൽക്കുന്നതാണ്. ആദ്യ രണ്ടുഘട്ടങ്ങളായി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വിജയിക്കണമെന്ന് ബി.ജെ.പി. തീവ്രമായി ആഗ്രഹിക്കുന്ന മണ്ഡലങ്ങളാണ് തൃശ്ശൂരും പാലക്കാടും. നേമത്ത് ബിജെപി വിജയമുറപ്പിച്ച മണ്ഡലമാണ്.
ഒടുവിൽ കിട്ടിയ ഫലസൂചന അനുസരിച്ച് 1500 വോട്ടിനു മുകളിലാണ് ബി.ജെ.പി. സ്ഥാനാർഥി ഇ. ശ്രീധരന്റെ ലീഡ്. തൃശ്ശൂരിലും 1500 വോട്ടിന്റെ ലീഡാണ് ബി.ജെ.പി. സ്ഥാനാർഥി സുരേഷ് ഗോപിക്കുള്ളത്. നേമത്ത് കുമ്മനം 700 വോട്ടിന് മുകളിലാണ് ലീഡ് നിലനിർത്തുന്നത്.