മേയ് മാസത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞേക്കാം: വീണ ജോര്‍ജ്
തിരുവനന്തപുരം: കേരളത്തിൽ ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് മേയ് മാസത്തിനു ശേഷമാകും വ്യക്തമാവുകയെന്നു ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ജാഗ്രത കൈവിടരുത്.ജൂൺ മാസത്തിൽ ലോക്ക്ഡൗണ്‍ തുടരണമോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും വീണ ജോർജ് പറഞ്ഞു.
പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ഡെങ്കിപ്പനി, എലിപ്പനി പോലുളള മറ്റ് രോഗങ്ങള്‍ക്കെതിരെയും പ്രതിരോധം ശക്തമാക്കണമെന്നും വീണ ജോര്‍ജ് പറഞ്ഞു.