മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ ശനി (ഒക്ടോബര്‍ 30) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. സാംസ്കാരിക നിലയം കുറ്റൂര്‍, ചപ്പാരപ്പടവ് പിഎച്ച്സി, അങ്കണവാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം, ഇ എം എസ് ഭവന് പഞ്ചായത്ത് ഹാള്‍ കോളയാട് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ച രണ്ട് വരെയും പഴയങ്ങാടി താലൂക്കാശുപത്രി, സാക്ഷരതാ തുടര്‍വിദ്യ കേന്ദ്രം കല്ല്യാശ്ശേരി, വയോജന വിശ്രമ കേന്ദ്രം ചെറുവത്തലമെട്ട, കക്കാട് കോര്‍ജന്‍ യു പി സ്കൂള്‍, ആര് വി മെട്ട വിജ്ഞാന്‍വാടി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ 12.30 വരെയും മാട്ടൂല്‍ എഫ് എച്ച് സി, സബ് സെന്റര്‍ കുഞ്ഞാരയാല്, കമ്പില്‍ സി എച്ച് മുഹമ്മദ് കോയ സാംസ്കാരിക നിലയം, തളാപ്പ് സബ്സെന്റര്‍ എന്നിവിടങ്ങളില്‍ രണ്ട് മണി നുതല്‍ നാല് വരെയും പരിശോധന നടക്കും. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.