മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ഇന്ന് (ജൂണ്‍ 8) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. കെ എന്‍ യു പി സ്കൂള്‍ കാര്യാട് (രാവിലെ 10 – വൈകിട്ട് നാലു മണി), എടവേലി സ്കൂള്‍ (രാവിലെ 10 മണി – ഉച്ചക്ക് 12.30), അടക്കാത്തോട് ഗവ. യു പി സ്കൂള്‍ ( ഉച്ചക്ക് 1.30 – വൈകിട്ട് നാലു മണി), ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ (രാവിലെ 10 – വൈകിട്ട് നാലു മണി), ബിഇഎംഎല്‍പി സ്കൂള്‍ പയ്യന്നൂര്‍ ( രാവിലെ 10 മണി – ഉച്ചക്ക് 12.30), മാട്ടൂല്‍ പ്രാഥമികാരോഗ്യകേന്ദ്രം ( ഉച്ചക്ക് 1.30 – വൈകിട്ട് നാലുമണി), കോട്ടൂര്‍ സബ്സെന്റര്‍ ശ്രീകണ്ഠപുരം ( രാവിലെ 10 മണി – ഉച്ചക്ക് 12.30), സബ്സെന്റര്‍ നിടിയേങ്ങ (ഉച്ചക്ക് രണ്ടു മണി – വൈകിട്ട് നാലു മണി) എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.