മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
(ജൂലൈ 5) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ
കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.
പൊന്നം വയൽ സ്കൂൾ,നജാത്തുൽ എൽ പി സ്കൂൾ പാനൂർ, വയോജന വിശ്രമ കേന്ദ്രം
മുഴപ്പിലങ്ങാട്, ഗവൺമെന്റ് എൽ പി സ്കൂൾ കാഞ്ഞിലേരി, കാട്ടാമ്പള്ളി ജി എം
യു പി സ്കൂൾ, ചെങ്ങളായി പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ രാവിലെ
10 മുതല്‍ വൈകിട്ട് നാലു മണി വരെയാണ് സൗജന്യ കൊവിഡ് പരിശോധനക്ക്
സൗകര്യമൊരുക്കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഈ സൗകര്യം
ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.