മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
നാളെ (മെയ് 8 ശനിയാഴ്ച) ജില്ലയില്‍ മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ആര് സി അമല ബേസിക് യു പി സ്കൂള്‍ പിണറായി, തില്ലങ്കേരി ഗവ. യു പി സ്കൂള്‍, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, പയ്യന്നൂര്‍ ബിഇഎംഎല്‍പി സ്കൂള്‍, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്. രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെയാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.