മൺവെട്ടി കൊണ്ട് വീട്ടമ്മയ്ക്ക് നേരെ ആക്രമണം

കോഴിക്കോട് കൊളാവിയിൽ വീട്ടമ്മയ്ക്ക് നേരെ ആക്രമണം. കൊളാവി സ്വദേശി ലിഷയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് പുലർച്ചെയാണ് സംഭവം. തന്റെ അനുമതിയില്ലാതെ പറമ്പിലൂടെ റോഡ് വെട്ടാൻ ചിലർ ശ്രമിക്കുന്നത് കണ്ട ലിഷ പണി തടസപ്പെടുത്തി. പിന്നാലെ റോഡ് വെട്ടാനുള്ള ശ്രമത്തെ ചോദ്യം ചെയ്തു.

ഇതിനിടയിൽ ലിഷയ്ക്ക് മൺവെട്ടി കൊണ്ട് അടിയേറ്റു. മൺവെട്ടി കൊണ്ടുള്ള ആക്രമണത്തിൽ വീട്ടമ്മയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ലിഷയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.