മദ്യം കഴിച്ച് ഏഴ് പേർ മരിച്ചു
ലക്നോ: ഉത്തർപ്രദേശിലെ അലഹബാദിൽ അനധികൃതമായി വിറ്റ മദ്യം കഴിച്ച് ഏഴ് പേർ മരിച്ചു. എട്ട് പേർ ആശുപത്രിലാണ്. ഇതിൽ രണ്ട് പേരുടെ നില അതീവ ഗുരതരമാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തെ തുടർന്നു സബ് ഡിവിഷണൽ മജിസ്ട്രേറ്റും സർക്കിൾ ഓഫീസറും ഉൾപ്പെടെ ഒൻപത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നാല് പേരെ അറസ്റ്റു ചെയ്യുകയും ചെയ്തു.