യു.എ.ഇ.യിലേക്ക് നാളെമുതൽ പ്രവേശനാനുമതി
യു.എ.ഇ.യിലേക്ക് നാളെമുതൽ പ്രവേശനാനുമതി.യു.എ.ഇ. അംഗീകരിച്ച രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. വാക്സിൻ സർട്ടിഫിക്കറ്റ്, 48 മണിക്കൂറിനകമുള്ള കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് എന്നിവ കരുതണം.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.), ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) അനുമതികൾ വാങ്ങിയിരിക്കണം. അതേസമയം സന്ദർശക വിസക്കാർക്ക് ഇപ്പോൾ പ്രവേശനാനുമതിയില്ല. ഇന്ത്യയെ കൂടാതെ പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, യുഗാൻഡ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും പ്രവേശനാനുമതിയുണ്ട്.