യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും തൂങ്ങിമരിച്ച നിലയിൽ.
വര്‍ക്കല:യുവതിയും രണ്ടര വയസ്സുള്ള കുഞ്ഞും തൂങ്ങിമരിച്ച നിലയിൽ.ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെറുന്നിയൂര്‍ കല്ലുമലക്കുന്നില്‍ മേല്‍ക്കോണം എസ്.എസ് നിവാസില്‍ ശരണ്യ (22), രണ്ടര വയസ്സുള്ള മകള്‍ നക്ഷത്ര എന്നിവരെയാണ് ഭര്‍തൃഗൃഹത്തിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ബസ് ഡ്രൈവറായ സുജിത്ത് ആണ് ശരണ്യയുടെ ഭര്‍ത്താവ്. ശരണ്യയുടെ ശരീരമാസകലം അടിയേറ്റ് മുറിഞ്ഞിട്ടുണ്ടെന്നും കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം ശരണ്യയും തൂങ്ങി മരിച്ചതായിരിക്കുമെന്നാണ് പൊലീസ് പറയുന്നത്.