രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 കൊവിഡ്
രാജ്യത്ത് 24 മണിക്കൂറിനിടെ 28,326 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം. 26,032 പേര് രോഗമുക്തി നേടി. 260 പേര് മരിച്ചതോടെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 4,46,918 ആയി.
രാജ്യത്ത് ആകെ കൊവിഡില്‍ നിന്നും രോഗമുക്തരായവരുടെ എണ്ണം 3,29,02,351 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 3,03,476 പേരാണ് നിലവില്‍ ചികിത്സിലുള്ളത്. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ കൊവിഡ് വാക്സിനേഷന് സ്വീകരിച്ചവരുടെ എണ്ണം 68,42,786 ആയി. വാക്സിന് സ്വീകരിച്ചവരുടെ ആകെ എണ്ണം 85,60,81,527ഉം ആയി.