രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പേർക്ക് കോവിഡ്

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 26,624 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,00,31,223 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 341 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,45,477 ആയി.