രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധനവ്

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും കുതിച്ചുചാട്ടം. 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണത്തിൽ 35 ശതമാനത്തിന്റെ വർധവുണ്ടായി. 22,775 പേർക്കാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 406 കോവിഡ് മരണങ്ങളും 24 മണിക്കൂറിനെ റിപ്പോർട്ട് ചെയ്തു.

നിലവിൽ സജീവ കേസുകൾ 1,04,781 ആണ്. 98.32 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 8949 പേർ രോഗമുക്തി നേടി.