രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,566 പേർക്ക് മാത്രമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 102 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 56,994 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.87 ശതമാനമായി ഉയർന്നു

ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,0316,897 ആയി. രോഗമുക്തി നേടിയവർ 2,93,66,601 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 907 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടത്. ആകെ മരണം 3,97,637. നിലവിൽ 5,52,659 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.