റിമ കല്ലിങ്കലിന്റെ നൃത്തസംരംഭമായ ‘മാമാങ്കം’ ഡാന്‍സ് കമ്പനി നിർത്തുന്നു
കൊച്ചി: റിമ കല്ലിങ്കലിന്റെ നൃത്തസംരംഭമായ മാമാങ്കം ഡാന്‍സ് കമ്പനി നിർത്തുന്നു
കോവിഡ് പ്രതിസന്ധിമൂലം നിര്‍ത്തിവയ്ക്കുന്നു. കൊവിഡ് പ്രതിസന്ധികള്‍ സ്ഥാപനത്തെയും ബാധിച്ചതാണ് പൂര്‍ണ്ണമായി അടച്ചിടാന്‍ കാരണമെന്ന് താരം തന്‍്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായാ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പ്രവര്‍ത്തനമാരംഭിച്ച് ആറുവര്‍ഷത്തിനുശേഷമാണ് മാമാങ്കം ഡാന്‍സ് സ്റ്റുഡിയോയുടെയും മാമാങ്കം ഡാന്‍സ് സ്കൂളിന്റെയും പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നു റിമ പറഞ്ഞു.
റിമ കല്ലിങ്കലിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
‘കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മാമാങ്കം സ്റ്റുഡിയോസും ഡാന്‍സ് ക്ലാസ് ഡിപാര്‍ട്മെന്റും അടച്ചുപൂട്ടാന്‍ ഞാന്‍ തീരുമാനിച്ചു. സ്നേഹത്തിന്റെ പുറത്ത് കെട്ടിയുയര്‍ത്തിയതായിരുന്നു ഈ സ്ഥാപനം. നിരവധി ഓര്‍മകളുണ്ട് ഇവിടെ. ഹൈ എനര്‍ജി ഡാന്‍സ് ക്ലാസുകള്‍, ഡാന്‍സ് റിഹേഴ്സലുകള്‍, ഫിലിം സ്ക്രീനിംഗ്, വര്‍ക് ഷോപുകള്‍, ഫ്ലഡ് റിലീഫ് കളക്ഷന്‍ ക്യാമ്പുകൾ . എല്ലാം എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടായിരിക്കും. ഈ ഇടത്തെ യാഥാര്‍ഥ്യമാക്കുന്നതില്‍ എനിക്കൊപ്പം നിന്ന ഒരൊറ്റ വ്യക്തിക്ക് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. താങ്ക്സ് ടീം മാമാങ്കം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നന്ദി, എല്ലാ രക്ഷാധികാരികള്‍ക്കും നന്ദി, സപോര്‍ട് ചെയ്ത എല്ലാവര്ക്കും നന്ദി. സ്റ്റേജുകളിലൂടെയും സ്ക്രീനുകളിലൂടെയും മാമാങ്കം ഡാന്‍സ് കമ്പനിയുടെ ഈ യാത്ര മുന്നോട്ട് കൊണ്ടുപോകും’