റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണം
അനര്‍ഹമായി എ എ വൈ/ മുന്‍ഗണനാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്ന വ്യക്തികള്‍ (സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, 1000 ചതുരശ്ര അടിയില്‍ കൂടിയ വീടുള്ളവര്‍, സ്വന്തമായി നാല് ചക്ര വാഹനമുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, പ്രതിമാസം 25000 രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍) റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30ന് മുമ്പ് ജില്ലാ സപ്ലൈ ഓഫീസില്‍ തിരിച്ചേല്പ്പിക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. തിരിച്ചേല്‍പ്പിക്കുന്നവരെ ശിക്ഷാ നടപടികളില്‍ നിന്നും ഒഴിവാക്കുന്നതായിരിക്കും. ജൂണ്‍ 30 ന് ശേഷം അനര്‍ഹരെന്ന് കണ്ടെത്തുന്ന ഗുണഭോക്താക്കള്‍ കേരളാ ടാര്‍ജറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം ഓര്‍ഡര്‍ പ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്ക് വിധേയരായിരിക്കും.