ലെവല്‍ക്രോസ് അടച്ചിടും
ഇരിണാവ് – അഞ്ചാംപീടിക റോഡില്‍ വളപട്ടണം – കണ്ണപുരം സ്റ്റേഷനുകള്‍ക്കിടയിലുള്ള 251എ നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 19 ശനി ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും 20ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.