ലെവൽക്രോസ് അടച്ചിടും

ഇരിണാവ് – അഞ്ചാംപീടിക റോഡിലെ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 251 എ നമ്പർ ലെവൽക്രോസ് ജൂൺ 18 ശനി രാവിലെ ഒമ്പത് മണി മുതൽ 27ന് രാത്രി എട്ട് മണി വരെയും കണ്ണപുരം-ധർമ്മശാല റോഡിലെ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലെ 252 നമ്പർ ലെവൽക്രോസ് ജൂൺ 19ന് രാവിലെ ഒമ്പത് മണി മുതൽ 21ന് രാത്രി എട്ട് മണി വരെയും അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.