ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്ഷന്, കുടുംബ/സാന്ത്വന പെന്ഷന് കൈപ്പറ്റുന്നവരില്‍ 2020 ല്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കിയവരും മസ്റ്ററിംഗ് അസാധുവായി 2020 ല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പെന്ഷന് കൈപ്പറ്റിയവരും മാത്രം ജനുവരി മുതലുള്ള പെന്ഷന് ലഭിക്കുന്നതിനായി വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന് സെക്രട്ടറി/യൂണിയന് പ്രസിഡണ്ട് എന്നിവരിലാരെങ്കിലും അനുവദിക്കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫെബ്രുവരി 27 നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ക്ക് സമര്‍പ്പിക്കണം. നിലവില്‍ മസ്റ്ററിംഗ് ചെയ്യാത്തവരും 2020ല്‍ പെന്ഷന് പുതുതായി പാസായവരും ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവരും മസ്റ്റര്‍ ചെയ്യേണ്ടതാണ്.