വടകരയില്‍ കെ.കെ.രമ മല്‍സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: വടകരയിൽ കെ.കെ.രമ മൽസരിക്കാൻ സന്നദ്ധത അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രമ മത്സരിക്കാൻ തയ്യാറാണെങ്കിൽ അവർക്ക് യുഡിഎഫ് പിന്തുണ ഉണ്ടാകും. രമ മത്സരിക്കാൻ തയ്യാറാണെന്ന വിവരം എൻ. വേണു അറിയിച്ചു. മത്സരിക്കാനുള്ള താല്പര്യം അറിയിച്ച സാഹചര്യത്തിൽ വടകരയിൽ യു.ഡി.എഫിന്റെ പിന്തുണ അവർക്കായിരിക്കുമെന്നും ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു.