വാക്‌സിനേഷന്‍ 101 കേന്ദ്രങ്ങളില്‍

ജില്ലയില്‍ വെള്ളിയാഴ്ച (ആഗസ്ത് ആറ്) സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് വാക്സിനേഷനായി 101 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ (http://covid19.kerala.gov.in/vaccine/) വഴി രജിസ്റ്റര്‍ ചെയ്ത് അപ്പോയ്മെന്റ് ലഭിച്ച പ്രവാസികള്‍ക്കും മറ്റു മുന്‍ഗണന വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മാത്രമാണ്് വാക്‌സിന്‍ ലഭിക്കുക. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമാക്കുക. ഇ ഹെല്‍ത്തില്‍ മുന്‍ഗണനാ ക്രമത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മെസ്സേജ് കിട്ടാത്ത പ്രശ്‌നമുണ്ടെങ്കില്‍ covid19.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ‘VACCINATION REQUEST STATUS’ പരിശോധിച്ച് വാക്‌സിനേഷന്‍ സെന്റര്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. വാക്സിന്‍ സ്റ്റോക്ക് കുറവായതിനാല്‍ പൊതുവിഭാഗത്തിന് വെള്ളിയാഴ്ച വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല.