വാഹന വായ്പ: അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസന കോര്പറേഷന് നടപ്പാക്കുന്ന വാഹന വായ്പ പദ്ധതി പ്രകാരം ഓട്ടോറിക്ഷ, ടാക്സി കാര്‍/ഗുഡ്സ് കാരിയര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും.
അപേക്ഷകര്‍ 18 നും 55 നും മധ്യേ പ്രായമുള്ളവരാകണം. കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സുണ്ടായിരിക്കണം. വായ്പാ തുക അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളില്‍ ഒമ്പത് ശതമാനവുമാണ് പലിശ നിരക്ക്. വായ്പാ തുക 60 തുല്ല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം.
കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഇ-ഓട്ടോ വാങ്ങുന്നതിനും വായ്പകള്‍ നല്കുന്നു. ആറ് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപയാണ് വായ്പാ തുക. 30,000 രൂപ വരെ സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. വായ്പാ തുകയ്ക്ക് കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ചുള്ള ഉദ്യോഗസ്ഥ ജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കും കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0497 2705036, 9446778373