വിദ്യാഭ്യാസ വായ്പ
ഗവ.മെറിറ്റ് യോഗ്യതയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് പ്രവേശനം നേടിയ ഒ ബി സി, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നു. കേന്ദ്ര ധനകാര്യ ഏജന്‍സിയുടെ സഹായത്തോടെ മൂന്ന് മുതല്‍ നാല് ശതമാനം വരെ പലിശ നിരക്കില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ നിരക്കില്‍ 15 ലക്ഷം രൂപ വരെ ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം ഒ ബി സി വിഭാഗത്തിന് മൂന്ന് ലക്ഷത്തില്‍ താഴെയും മതന്യൂനപക്ഷ വിഭാഗത്തിന് എട്ട് ലക്ഷത്തില്‍ താഴെയുമായിരിക്കണം.
കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍ താലൂക്കിലെ സ്ഥിരതാമസക്കാര്‍ക്ക് കണ്ണൂര്‍ പാറക്കണ്ടിയിലെ പിന്നോക്ക വിഭാഗ വികസന കോര്പറേഷന് ഓഫീസില്‍ എല്ലാ ദിവസവും മൂന്ന് മണി വരെ അപേക്ഷ ലഭിക്കും. വെബ്സൈറ്റ്: ksbcdc.com. ഫോണ്‍: 0497 2706196.