കൊല്ലം:വിസ്മയ കേസിൽ പ്രതി ഭർത്താവ് കിരൺ കുമാർ കുറ്റക്കാരൻ. സ്ത്രീധന പീഡനക്കുറ്റം തെളിഞ്ഞു. ആത്മഹത്യാപ്രേരണയും തെളിഞ്ഞെന്ന് കോടതി. കിരൺകുമാറിൻ്റെ സുപ്രീംകോടതി നൽകിയ ജാമ്യം റദ്ദാക്കി. വിധി കേൾക്കാൻ വിസ്മയയുടെ അച്ഛനും കോടതിയിലെത്തിയിരുന്നു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.