വൈദ്യുതി മുടങ്ങും
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചിറ്റടി, മാടക്കംപൊയില്‍, വണ്ണാറപൊയില്‍, പ്രത്യാശ ഹോസ്പിറ്റല്‍, പെരിങ്ങോം സ്റ്റോണ്‍ കൃഷര്‍ എച്ച് ടി, മാണിയാടന്‍ സ്റ്റോപ്പ്, ഓടമുട്ട് പ്രദേശങ്ങളില്‍ ഏപ്രില്‍ ഒന്ന് വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.
പയ്യാവൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പിലാകാവുമല ഭാഗങ്ങളില്‍ ഏപ്രില്‍ ഒന്ന് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വല്യടിമല ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ പയറ്റിയാല്‍, ഞണ്ണമല എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ ഒന്ന് വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ തൈക്കണ്ടി സ്കൂള്‍, ചെമ്പിലോട് എസ്റ്റേറ്റ്, കൊല്ലന്റെ വളപ്പില്‍, കൊയ്യോടെ പോസ്റ്റ് ഓഫീസ്, കൊയ്യോട് ചൂള, വളഞ്ഞിയാങ്കാവ്, എസ് ഐ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ ഒന്ന് വെള്ളി രാവിലെ 7.15 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ തയ്യില്‍, കൊറങ്കോട്, കൊളന്ത, മണക്കാട്ട് എന്നിവിടങ്ങളില്‍ ഏപ്രില്‍ ഒന്ന് വെള്ളി രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അടുവപ്പുറം റേഷന്‍ഷോപ്, ഡൈനമോസ് ഗ്രൗണ്ട്, മുനമ്പ്, കോവുന്തല, അടിച്ചേരി എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.