വൈദ്യുതി മുടങ്ങും
മാടായി ഇലക്ട്രിക്കല്‍ സെക്ഷനിലെ ജുമായത്ത് പള്ളി, പി ഒ പി, പി ജെ എച് എസ്, കുണ്ടായി ഇട്ടമ്മല്‍, സുനാമി കോളനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ഒമ്പതിന് രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിക്കുന്നുമ്പ്രം, ജില്ലികമ്പനി, പാലോട്ട് വയല്‍, മൈലാടത്തടം, വെളുപ്പാറ, തെരു, അഞ്ജു ഫാബ്രിക്സ്, വന്‍കുളത്ത് വയല്‍, പി വി എന്‍, ഇ എസ് ഐ, ഹില്‍ടോപ്പ്, ടൈഗര്‍ മുക്ക് എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി ഒമ്പത് വ്യാഴം രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ വളഞ്ചിയന് കാവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി ഒമ്പത് വ്യാഴം രാവിലെ ഏഴ് മുതല്‍ ഒമ്പത് മണി വരെയും, കൊയ്യോട് ചൂള ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും കൊല്ലന്റെ വളപ്പില്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 12 മണി വരെയും തന്നട പ്രധാനമന്ത്രി റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മുതല്‍ 2.30 വരെയും വൈദ്യുതി മുടങ്ങും.