വൈരമുത്തുവിന് ഒഎന്‍വി പുരസ്കാരം നല്‍കിയത് പുന:പരിശോധിക്കും
തിരുവനന്തപുരം: ഈ വർഷത്തെ ഒഎൻവി സാഹിത്യ പുരസ്കാരം അവാർഡ് നിർണയ സമിതിയുടെ നിർദേശപ്രകാരം പുനപരിശോധിക്കുമെന്ന് ഒഎൻവി കൾച്ചറൽ അക്കാദമി അധ്യക്ഷൻ അടൂർ ഗോപാലകൃഷ്ണൻ അറിയിച്ചു.
ഈ വർഷത്തെ അവാർഡ് തമിഴ് കവിയും ഗാനരചയിതാവുമായ വൈമുത്തുവിനാണ് പ്രഖ്യാപിച്ചത്. എന്നാൽ വൈരമുത്തുവിനെതിരെ നിരവധി സ്ത്രീകൾ പീഡനപരാതികൾ ഉന്നയിച്ചിട്ടുള്ളതായി ആക്ഷേപമുയർന്നിരുന്നു. ഇതേ തുടർന്നാണ് അവാർഡ് പുന:പരിശോധിക്കാൻ കമ്മിറ്റി തയ്യാറായത്
മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് കവി ഒഎന്‍വിയുടെ സ്മരണാര്‍ഥമുള്ള പുരസ്കാരം നല്‍കിയതിനെതിരെ നടി പാര്‍വതി, കെആര്‍ മീര, ഗായിക ചിന്മയി ശ്രീപദ,റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.