വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ടിക്കാറാം മീണ.
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കോട്ടയം, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് പ്രാഥമികമായി ഇരട്ട വോട്ട് കണ്ടെത്തിയത്. അന്വേഷണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
പരാതി ജില്ലാ കളക്ടര്‍മാര്‍ക്ക് അയച്ചു. കൊവിഡ് ആയതിനാല്‍ അപേക്ഷകള്‍ നേരിട്ട് പരിശോധിച്ചിട്ടില്ല. ഓണ്‍ലൈനായാണ് അപേക്ഷകള്‍ വന്നത്. പേരിരട്ടിപ്പ് ഇതാദ്യമല്ലെന്നും അന്യ സംസ്ഥാനങ്ങളിലും ഉണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. നിരവധി തവണ അപേക്ഷിച്ചതും ഇരട്ട വോട്ടിന് കാരണമായി. ഇരട്ടിപ്പ് വന്നവരെ പൂര്‍ണമായും ഒഴിവാക്കാനാകില്ല. കൂടുതല്‍ പേര്‍ക്കെതിരെ വിവിധ സ്ഥലങ്ങളില്‍ നടപടിയുണ്ടാകും.’ടിക്കാറാം മീണ വ്യക്തമാക്കി