ഷഹാനയേ നെഞ്ചിലേറ്റി അവൻ യാത്രയായി…

വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് കിടപ്പിലായെങ്കിലും സമാന അവസ്ഥയിലൂടെ കടന്നുപോകുന്ന അനേകം പേ‌ർക്ക് പ്രചോദനമായിരുന്ന പ്രണവ് (31) അന്തരിച്ചു. തൃശൂർ കണ്ണിക്കര സ്വദേശിയാണ്. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സമൂഹമാദ്ധ്യമങ്ങളിലും പ്രണവ് ഏറെ ശ്രദ്ധേയനായിരുന്നു. പ്രണവ് ഷഹാന എന്നാണ് അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം സ്വദേശിയായ ഷഹാനയും പ്രണവും തമ്മിലുള്ള വിവാഹം ഏറെ ചർച്ചയായിരുന്നു. 2022 മാർച്ചിലായിരുന്നു ഇവരുടെ വിവാഹം. ഒട്ടേറെ എതിർപ്പുകൾ മറികടന്നായിരുന്നു ഷഹാന പ്രണവിനെ വിവാഹം ചെയ്തത്. സമൂഹമാദ്ധ്യമത്തിലൂടെയുള്ള സൗഹൃദം വിവാഹത്തിലെത്തുകയായിരുന്നു.