ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ നടത്തിയകൊവിഡ് ടെസ്റ്റിലാണ് താരം പോസിറ്റീവായത്. താരം നിലവിൽ ഐസൊലേഷനിലാണ്. ശ്രീലങ്കക്കെതിരെ മെയ് 15ന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ താരം കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് അറിയിച്ചു. താരത്തിനു പകരക്കാരെ പ്രഖ്യാപിച്ചിട്ടില്ല.