സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി
സംസ്ഥാനത്തെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹൗസ് സർജൻസി കാലാവധി വീണ്ടും നീട്ടി ഉത്തരവ്. മൂന്ന് മാസത്തേക്കാണ് കാലാവധി നീട്ടിയത്. കൊവിഡ് പ്രതിസന്ധി കാരണമാണ് നടപടിയെന്നാണ് വിശദീകരണം.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലും ഹൗസ് സർജൻസി കാലാവധി നീട്ടയിരുന്നു.
അടുത്ത ഹൗസ് സർജൻസി ബാച്ച് വരുന്നതുവരെ സേവനം തുടരാനായിരുന്നു നിർദേശം. കാലാവധി അവസാനിച്ചതോടെയാണ് സർക്കാർ നടപടി. കാലാവധി നീട്ടുന്നത് പി. ജി പ്രവേശനത്തിന് തടസമാകുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.