സംസ്ഥാനത്ത് കാലവർഷം എത്തി

സംസ്ഥാനത്ത് കാലവർഷം (monsoon)എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായി. സാധാരണയായി ജൂൺ ഒന്നിന് തുടങ്ങേണ്ട കാലവർഷം ഇത്തവണ നേരത്തെയാണ്.

തുടർച്ചയായ രണ്ട് ദിവസം സംസ്ഥാനത്താകെയുള്ള 14 മഴമാപിനികളിലും രണ്ടര മില്ലി മീറ്റർ മഴ ലഭിച്ചതായി കണ്ടെത്തി. ഇതാണ് കാലവർഷം എത്തിയെന്ന് സ്ഥിരീകരിക്കാനുള്ള ഔദ്യോ​ഗിക മാനദണ്ഡം . ഇത് സ്ഥിരീകരിച്ചതോടെയാണ് കാലവർഷം കേരളത്തിലെത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകിയത്
കാലവർഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല . ജൂൺ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടൽ.

അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. മെയ്‌ 28 മുതൽ ജൂൺ 1വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.