സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നു


കൊച്ചി: സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്നു. രാവിലെ ഒമ്പതുമണിക്ക് വിജയിന്റെ തമിഴ് ചിത്രമായ ‘മാസ്റ്റർ’ പ്രദർശിപ്പിച്ചുകൊണ്ടാണ് തിയേറ്ററുകൾ തുറന്നത്.

സംസ്ഥാനത്തെ 670 സ്ക്രീനുകളിൽ അഞ്ഞൂറെണ്ണത്തിലാണ് ആദ്യദിനത്തിൽ പ്രദർശനം. ആദ്യ പ്രദർശനത്തിന് തന്നെ ആവേശത്തോടെ തിയേറ്ററിലേക്ക് ഒഴുകിയെത്തിയിരിക്കുകയാണ് വിജയ് ആരാധകർ.

എല്ലാ തിയേറ്ററിലും അമ്പതുശതമാനം കാണികളെ മാത്രമാകും പ്രവേശിപ്പിക്കുന്നത്. ഇതിനായി ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കുംവിധം ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ജീവനക്കാർക്കും കാണികൾക്കും ഗ്ലൗസും സാനിറ്റൈസറും സജ്ജീകരിച്ചിട്ടുണ്ട്.