കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞ് 36,400 രൂപയിലും ഗ്രാമിന് 25 രൂപ കുറഞ്ഞ് 4550 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 36,600 രൂപയായിരുന്നു വില. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.6ശതമാനംകുറഞ്ഞ് 1,854.58 ഡോളര്‍ നിലവാരത്തിലെത്തി.