സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട 500 പേരെ മാത്രം പങ്കെടുപ്പിക്കും; ലോക്ഡൗൺ ചട്ടങ്ങളിൽ ഇളവ്

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കപ്പെട്ട 500 പേരെ മാത്രം പങ്കെടുപ്പിക്കും. ഇതിനായി ലോക്ഡൗൺ ചട്ടങ്ങളിൽ ഇളവുനൽകി പ്രത്യേക ഉത്തരവിറക്കി.

ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റ് വേണം. നിയുക്ത എൽ.എൽ.എ.മാർക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ നിർബന്ധമായും ഇരട്ട മാസ്ക് ധരിക്കണം. പ്രത്യേക കാർ, പാസുള്ളവർക്ക് മറ്റു പാസുകൾ ആവശ്യമില്ല

വ്യാഴാഴ്ച മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുമ്പാകെ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും.