സന്തോഷ് ഈപ്പനെ അറിയില്ല, ഫോൺ കിട്ടിയിട്ടില്ലെന്ന് വിനോദിനി; ഫോൺ നൽകിയത് സ്വപ്നയ്ക്കെന്ന് സന്തോഷ് ഈപ്പനും
തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ പ്രതികരണവുമായി സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്. സന്തോഷ് ഈപ്പന് തനിക്ക് ഐ ഫോണ്‍ സമ്മാനിച്ചിട്ടില്ല. സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല. കസ്റ്റംസിന്റെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ലെന്നും വിനോദിനി അറിയിച്ചു.
അതേസമയം ഫോണ്‍ നല്‍കിയത് സ്വപ്നയ്ക്കാണെന്നും ഫോണ്‍ സ്വപ്ന ആര്‍ക്കാണ് നല്‍കിയതെന്ന് അറിയില്ലെന്നും യുണിടാക് എം.ഡി സന്തോഷ് ഈപ്പന് പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണനെ താന്‍ കണ്ടിട്ടില്ലെന്നും വിനോദിനിയെ തനിക്ക് അറിയില്ലെന്നും സന്തോഷ് ഈപ്പന് പറഞ്ഞു.