സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി:
പേരും ലോഗോയും ക്ഷണിച്ചു

ജില്ലാ പഞ്ചായത്തും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് സാക്ഷരതാ മിഷൻ വഴി ജില്ലയിൽ നടപ്പാക്കുന്ന സമ്പൂർണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിക്കായി പേരും ലോഗോയും ക്ഷണിച്ചു. ജില്ലയിലെ 50 വയസ്സിൽ താഴെയുള്ള മുഴുവനാളുകളെയും പത്താംതരം തുല്യത നേടിയവരാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന പേര്, ലോഗോ എന്നിവയ്ക്ക് പുരസ്‌കാരങ്ങൾ നൽകും. താൽപര്യമുള്ളവർ ജൂൺ 10ന് മുമ്പ് പേരും ലോഗോയും ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ പി ഒ, കണ്ണൂർ എന്ന വിലാസത്തിലോ knr.literacy@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ അയക്കണം. ഫോൺ: 0497 2707699.