സഹായം പ്രഖ്യാപിച്ച് സംസ്ഥാനം : രാജമലയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം
പരിക്കേറ്റവരുടെ മുഴുവന്‍ സുരക്ഷ ചിലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുc
തിരുവനന്തപുരം: രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 5 ലക്ഷം പ്രഖ്യാപിച്ചു . പരിക്കേറ്റവരുടെ മുഴുവന്‍ സുരക്ഷ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു
രാജമലയിലെ ദുരന്തം ലോകം അറിയാന്‍ അഞ്ച് മണിക്കൂര്‍ എടുത്തുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.ദേശീയ ദുരന്ത വിഭാഗ സേന സ്ഥലത്ത് എത്തിയതായാണ് വിവരം. സബ് കളക്ടറുടെ നേതൃത്വത്തില്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. തൃശ്ശൂരിലെ ദേശീയ ദുരന്ത പ്രതികരണ സേന വിഭാഗത്തെ രാജമലയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇതേ സമയം തന്നെ വ്യോമ മാര്‍ഗം രക്ഷപ്രവര്‍ത്തന സംഘത്തെ എത്തിക്കാനും ശ്രമം നടത്തിയിരുന്നു. ഇതുവരെ 15 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. 15 പേരെ രക്ഷിച്ചു .
അടിയന്തര സഹായങ്ങള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. കൂടുതല്‍ മെഡിക്കല്‍ സംഘങ്ങളെ സമീപ ജില്ലകളില്‍ നിന്നും സംഭവ സ്ഥലത്ത് എത്തിക്കും. സംഭവത്തിന്‍റെ പാശ്ചത്തലത്തില്‍ ജില്ലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ജില്ല കളക്ടര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.