സഹായഹസ്തം’ പദ്ധതി; ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 55 വയസ്സിന് താഴെ പ്രായമുളള വിധവകള്‍ക്ക് സ്വയംതൊഴിലിലൂടെ വരുമാനം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായ 30,000 രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സില്‍ താഴെയുളള കുട്ടികളുളള വിധവകളായിരിക്കണം അപേക്ഷകര്‍. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
ഭിന്നശേഷിക്കാരായ മക്കളുളളവര്‍ക്കും പെണ്‍കുട്ടികള്‍ മാത്രമുളളവര്‍ക്കും മുന്‍ഗണന. സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുളള വിധവകള്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. അപേക്ഷകള്‍ ഓണ്‍ലൈന്‍ വെബ്സൈറ്റ് വഴി ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.schemes.wcd.kerala.gov.in സന്ദര്‍ശിക്കുക.