സഹായി വോട്ട്: സഹായിയുടെ കൈയില്‍ മഷി പുരട്ടും

നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹായി വോട്ട് ചെയ്യുന്നതിനായി വോട്ടറുടെ സഹായി ആയി വരുന്ന ആളുടെ കൈവിരലില്‍ മഷിപുരട്ടും. ഇടതു കൈയിലെ മധ്യവിരലില്‍ മായാത്ത മഷി പുരട്ടണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. കാഴ്ചക്കുറവോ മറ്റ് ശാരീരിക അവശതകളോ കാരണം സ്വന്തമായി വോട്ട് ചെയ്യാന്‍ സാധിക്കാത്ത ആളുകള്‍ക്കാണ് തെരഞ്ഞെടുപ്പില്‍ സഹായി വോട്ട് ചെയ്യാന്‍ അവസരം.

ഒരേ ആള്‍ ഒന്നിലധികം വോട്ടര്‍മാരുടെ സഹായി ആയി വരുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനാണ് സഹായിയുടെ കൈയ്യില്‍ മായാത്ത മഷി പുരട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. വോട്ട് ചെയ്ത ഉടന്‍ തന്നെ സഹായി പോളിംഗ് സ്‌റ്റേഷന്‍ വിട്ട് പുറത്ത് പോകണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.