സാഗർമിത്ര: വാക് ഇൻ ഇന്റർവ്യൂ 12ന്

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴിൽ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ഫിഷറീസ് സയൻസ്/ മറൈൻ ബയോളജി/ സുവോളജി ബിരുദം. പ്രാദേശിക ഭാഷകളിൽ ആശയവിനിമയം നടത്തണം. വിവര സാങ്കേതിക വിദ്യയിൽ പരിജ്ഞാനവുമുണ്ടാകണം. ഒരു വർഷത്തേക്കാണ് സാഗർമിത്രയായി നിയമനം. പ്രതിമാസം ഇൻസെൻറീവ് 15,000 രൂപ. മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്ന 35 വയസ്സിൽ കുറവ് പ്രായമുള്ളവരായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഒക്ടോബർ 12ന് രാവിലെ 10 മണിക്ക് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2731081.