സാമൂഹ്യ ക്ഷേമ പെന്ഷന്: മസ്റ്ററിംഗ് ഫെബ്രുവരി 20 ന് മുമ്പ് പൂര്‍ത്തിയാക്കണം.
2019 ഡിസംബര്‍ 31വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോര്‍ഡ് പെന്ഷന് ഗുണഭോക്താക്കള്‍ക്കായി നടത്തപ്പെട്ട മസ്റ്ററിംഗില്‍ ഹോം മസ്റ്ററിംഗിനായി അപേക്ഷ നല്കിയിരുന്നവരില്, ഇതുവരെ ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തതും നിലവില്‍ പെന്ഷന് ലഭിക്കുന്നതുമായ ഗുണഭോക്താക്കള്‍ക്ക് സ്വന്തം ചെലവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ ഫെബ്രുവരി 20വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.
നിശ്ചിത സമയത്തില്‍ ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്തവരുടെ പെന്ഷന് തടയും.എല്ലാ മാസവും മസ്റ്ററിംഗിനായി സമയം അനുവദിച്ച 1മുതല്‍ 20വരെ ബയോമെട്രിക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പെന്ഷന് പുനഃസ്ഥാപിക്കും.