സെക്രട്ടേറിയറ്റ് തീപിടുത്തം:അന്തിമ ഫോറൻസിക് റിപ്പോർട്ട് തയ്യാറായി
തിരുവനന്തപുരം:സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ നടന്ന തീപിടിത്തത്തില്‍ അന്തിമ ഫോറന്‍സിക് ഫലം തയ്യാറായി. തീപിടിത്തമുണ്ടാകാന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഫാന്‍ ഉരുകിയെങ്കിലും കാരണം വ്യക്തമല്ല.കത്തിയ ഫാനിന്റെ ഭാഗങ്ങള്‍, ഉരുകിയ ഭാഗം, മോട്ടര്‍ എന്നിവ പരിശോധിച്ചിരുന്നു.
മാത്രമല്ല തീപിടുത്തമുണ്ടായ ഭാഗത്തുനിന്ന് രണ്ട് മദ്യത്തിന്റെ അംശമുള്ള കുപ്പികള്‍ കണ്ടെത്തിയതായും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.മദ്യക്കുപ്പികള്‍ തീപിടിത്തത്തിന് കാരണമായോന്ന് വ്യക്തമല്ല.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വിദഗ്ദ്ധ ഫോറന്‍സിക് പരിശോധന വീണ്ടും നടത്തിയേക്കും.