സെന്‍സെക്‌സില്‍ 306 പോയന്റ് നേട്ടത്തോടെ തുടക്കം


മുംബൈ: ചാഞ്ചാട്ടത്തിന്റെ lദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 11,750ന് മുകളിലെത്തി.

306 പോയന്റാണ് സെൻസെക്സിലെ നേട്ടം. 40,063ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 91 പോയന്റ് നേട്ടത്തിൽ 11,760ലുമെത്തി.

ബിഎസ്ഇയിലെ 667 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, എൽആൻഡ്ടി, എച്ച്ഡിഎഫ്സി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.

സൺ ഫാർമ, മാരുതി സുസുകി, റിലയൻസ്, ഇൻഫോസിസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

സൺ ഫാർമ, അദാനി ഗ്യാസ്, ഡാബർ ഇന്ത്യ, പിവിആർ തുടങ്ങി 90 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *