സ്പുട്നിക് വാക്സിന്റെ മൂന്നാം ബാച്ച് ഇന്ത്യയിൽ എത്തി.
റഷ്യ വികസിപ്പിച്ച സ്പുട്നിക് വാക്സിന്റെ മൂന്നാം ബാച്ച് ഇന്ത്യയിൽ എത്തി. ഹൈദരാബാദിൽ 30 ലക്ഷം ഡോസ് വാക്സിനാണ് എത്തിയത്. ചൊവ്വാഴ്ച പുലർച്ചെ 3.43ന് പ്രത്യേക ചാർട്ടഡ് വിമാനത്തിലാണ് വാക്സിൻ എത്തിയത്.
ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്നാമത്തെ വാക്സിനാണ് സ്പുട്നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിൻ.