സ്മൈൽ കേരള വായ്പ പദ്ധതി

കൊവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാരും സംസ്ഥാന വനിത വികസന കോർപ്പറേഷനും സംയുക്തമായി നടത്തുന്ന സ്മൈൽ കേരള സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം പലിശ നിരക്കിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. തുകയുടെ 20 ശതമാനം അല്ലെങ്കിൽ പരമാവധി ഒരു ലക്ഷം രൂപവരെ സബ്സിഡി. വരുമാനാശ്രയമായ മരിച്ച വ്യക്തിയുടെ 18നും 55നും ഇടയിൽ പ്രായമുള്ള വനിതകളായ ആശ്രിതർക്കാണ് വായ്പ. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് കരമടച്ച രസീത് ജാമ്യമായി സ്വീകരിക്കും. അപേക്ഷക കേരളത്തിൽ സ്ഥിരതാമസക്കാരിയായിരിക്കണം. ഫോൺ: 0497 2701399, 9496015014. വെബ്സൈറ്റ്: www.kswdc.org