സ്വയം തൊഴിൽ വായ്പ

ദേശീയ വികലാംഗ ധനകാര്യ വികസന കോർപറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാരിൽ നിന്നും സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. അഞ്ചു ശതമാനം മുതൽ പലിശ നിരക്കിൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയിൽ 50 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഒരുലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും. വെബ്സൈറ്റ്: www.hpwc.kerala.gov.in ഫോൺ: 04712347768, 04712347152, 04712347153, 04712347156.